ഓണക്കിറ്റ് വിതരണം ചെയ്തു

Saturday 10 September 2016 10:26 am IST

ചെറുകുളമ്പ: ഐകെടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്‌നേഹ സ്പര്‍ശം സഹപാഠിക്ക് ഒരു കൈതാങ്ങ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിഭവ സമൃദ്ധമായ ഓണക്കിറ്റ് വിതരണം ചെയ്തു. ഒരുപിടി അരിയിലൂടെ ശേഖരിച്ച 400 കിലോ ഗ്രാം അരിയാണ് തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്. ഒരുപിടി അരി പദ്ധതി മാസത്തില്‍ ഒരു തവണ നടപ്പാക്കി വിപുലമാക്കാനാണ് കേഡറ്റുകളുടെ ശ്രമം. ഹെഡ്മിസ്ട്രസ്സ് ആര്‍.ഇന്ദിരാഭായ് ഉദ്ഘാടനം ചെയ്തു. മുല്ലപള്ളി ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. കേഡറ്റുകളായ് എം.നിഹാന്‍, പി.ഷാമില്‍ ഷാ, പി.അജ്മല്‍, വി.ശുഹൈബ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.