ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം: സഹകരണമാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍

Saturday 10 September 2016 3:22 pm IST

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലും ചര്‍ച്ചയായി. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കൂടിയായ നമ്പിടി നാരായണനാണ് വിഷയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന വലിയ സമ്മേളനമാണ് നടക്കുന്നത്. എല്ലാവരെയും വേണ്ടവിധം സ്വീകരിക്കുന്നതിനും സമ്മേളനത്തിന്റെ വിജയത്തിനും എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.