അനധികൃത നിലം നികത്തല്‍ ജെസിബി പിടിച്ചെടുത്തു

Saturday 10 September 2016 7:49 pm IST

കുട്ടനാട്: ഹൈക്കോടതിയുടെയും ജില്ലാ കളക്ടറുടെയും ഉത്തരവുകളെ മറികടന്ന് നിലംനികത്തലിനുപയോഗിച്ച ജെസിബി പിടിച്ചെടുത്തു. കുന്നുമ്മ വില്ലേജില്‍ കണ്ണാടി കുറത്തറ പാലത്തിനു കിഴക്കുഭാഗത്ത് ജോസി ചാക്കോയുടെ ഉടമസ്ഥതയിലുള്ള ചതുപ്പു നിലം അനധികൃതമായി നികത്തന്നതിനിടെ കുട്ടനാട് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യു സംഘവും പുളിങ്കുന്ന് പോലീസും ചേര്‍ന്നാണു ജെസിബി പിടിച്ചെടുത്തത്. മുന്‍പ് വഴി നിര്‍മിക്കാനായി നല്‍കിയ അനുമതി ദുരുപയോഗം ചെയ്തു റിസോര്‍ട്ട് നിര്‍മാണത്തിനായി ചതുപ്പു നിലം നികത്തുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ചുറ്റിനും വലിയ മതിലുകള്‍ കെട്ടിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ പറഞ്ഞു. പിടിച്ചെടുത്ത ജെസിബി പുളിങ്കന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അതേ സമയം ഓണ അവധി മുന്‍കൂട്ടി കണ്ട് അനധികൃത നിലം നികത്തലിനു കുട്ടനാട്ടില്‍ വ്യാപക ശ്രമം നടക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.