പതഞ്ജലി ജീന്‍സുമായി ബാബാ രാംദേവ്

Saturday 10 September 2016 8:40 pm IST

ഹരിദ്വാര്‍: ആയുര്‍വേദ ഔഷധങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവക്കു പുറമേ ഇനി പതഞ്ജലി ജീന്‍സും. പാന്റസും ഷര്‍ട്ടും ജീന്‍സും അടക്കം വിപണിയില്‍ എത്തിക്കാനാണ് യോഗ ഗുരു ബാബാ രാംദേവിന്റെ പദ്ധതി. 'പരിധാന്‍' എന്നാണ് വസ്ത്ര വിഭാഗത്തിന്റെ പേര്. പതഞ്ജലിയുടെ യോഗ വസ്ത്രങ്ങള്‍ വേണമെന്ന അനുയായികളുടെ അഭ്യര്‍ത്ഥനയാണ് ഇത്തരമൊരു സംരംഭത്തിലേക്കു നയിച്ചതെന്ന് രാംദേവ് പറഞ്ഞു. സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കായി രാജ്യം പ്രയത്‌നിക്കുമ്പോള്‍, വസ്ത്രരംഗത്തും അതു പ്രതിഫലിക്കണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വസ്ത്രം നിര്‍മിക്കും. പരമ്പരാഗത ഭാരതീയ വസ്ത്രങ്ങള്‍ മുതല്‍ ജീന്‍സ് പോലുള്ള ആധുനിക വസ്ത്രങ്ങള്‍ വരെ. സന്ന്യാസിയായതിനാല്‍ ആധുനികതയുമായി കൈകോര്‍ക്കില്ലെന്നു പറയാനാകില്ലല്ലോ. സ്വദേശി ജീന്‍സുകളാണ് പുറത്തിറക്കുകയെന്നും രാംദേവ് പറഞ്ഞു. ലുധിയാനയിലും പരിസരത്തുമുള്ള വസ്ത്രനിര്‍മാണ കേന്ദ്രങ്ങള്‍ ഉപയോഗിച്ചാകും പ്രവര്‍ത്തനമെന്നും രാംദേവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.