കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Saturday 10 September 2016 8:41 pm IST

കൊല്ലം: വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പൊതികളുമായി രണ്ടുപേര്‍ പിടിയില്‍. ചവറ തെക്കുംഭാഗം നടക്കാവ് മുട്ടം സെന്റ് തെരേസാ കോളനിയില്‍ സാജന്‍ (22), പുല്ലോളില്‍ വീട്ടില്‍ അലക്‌സ് ജോസ് (18) എന്നിവരാണ് അറസ്റ്റിലായത്. ചിന്നക്കടയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ അമിതവേഗതയില്‍ വന്ന ബൈക്ക് പോലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.ചിന്നക്കടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജില്ലാ സായുധ സേനയിലെ പോലീസ് ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധനയില്‍ 23 ചെറിയപൊതികളിലായി 150 ഗ്രാം ഓളം കഞ്ചാവ് കണ്ടെടുത്തു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് ഒരു പൊതിക്ക് 250 രൂപയാണ് ഈടാക്കുന്നത്. ഇവരുടെ ഇടപാടുകാരില്‍ മിക്കവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്നും മധുരയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. എസിപി ജോര്‍ജ് കോശി, കൊല്ലം ഈസ്റ്റ് സിഐ: മഞ്ജുലാല്‍, ഈസ്റ്റ് എസ്‌ഐ: എസ്.ജയകൃഷ്ണന്‍ എന്നിവരുടെ നോതൃത്വത്തിലായിരുന്ന അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.