കൊല്ലം: ജൈവകൃഷിയും വിഷരഹിതപച്ചക്കറിയും പ്രോത്സാഹിപ്പിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കര്‍ഷകസ്നേഹം കപടമാണെന്ന് കര്ഷകപെന്ഷന് നല്‍കാത്തതിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് കര്‍ഷകമോര്‍ച്ച ആരോപിച്ചു.
ഓണമായിട്ടും കര്‍ഷക പെന്ഷന് മാത്രം കൊടുത്തു തീര്‍ക്കാത്ത സംസ്ഥാനസര്‍ക്കാരിന്റെ നടപടി അപലപനീയമാണ്. എട്ടുമാസത്തെ കര്‍ഷക പെന്ഷന് കുടിശിക തീര്‍ത്തു കര്‍ഷകര്‍ക്ക് നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷക മോര്‍ച്ച കൊല്ലം ജില്ല പ്രസിഡണ്ട് സുഭാഷ് പട്ടാഴി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കര്‍ഷകരെ കൂട്ടി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: