കഞ്ചാവുമായി പിടിയില്‍

Saturday 10 September 2016 9:03 pm IST

കുമളി: കാല്‍കിലോ കഞ്ചാവുമായി റാന്നി സ്വദേശി എക്‌സൈസ് പിടിയില്‍. കുമളി ചെക്ക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്തികൊണ്ട് വന്ന റാന്നി പുലിയളള് തെക്കേപറമ്പില്‍ ചാക്കോയെ കുമളി എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും കാല്‍ക്കിലോ ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. തമിഴ്‌നാട് കമ്പത്ത് നിന്ന് വാങ്ങി റാന്നിയിലേയ്ക്ക് കൊണ്ട് പോവുകയായിരുന്നു.    എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി ആര്‍ ശെല്‍വരാജ്, പ്രിവന്റീവ് ഓഫീസര്‍ മധു എം. എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷനേജ് കെ., അഗസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ടെടുത്തത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് റെയിഞ്ചാഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.