റോഡിന്റെശോച്യാവസ്ഥ: യുവമോര്‍ച്ച ഉപരോധിച്ചു

Saturday 10 September 2016 9:19 pm IST

തുറവൂര്‍: തുറവൂര്‍ പമ്പാ പാതയുടെ ഭാഗമായുള്ള തൈക്കാട്ടുശ്ശേരി റോഡിന്റെ മെറ്റലിങ്ങ് നടന്നിട്ടും ടാറിങ്ങ് പൂര്‍ത്തീകരിക്കാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് തുറവൂര്‍ ജങ്ഷനില്‍ യുവമോര്‍ച്ച അരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. നബാര്‍ഡിന്റെ സഹായത്തോടെ ഏഴുകോടി രൂപ മുതല്‍ മുടക്കി പുനര്‍നിര്‍മ്മിക്കുന്ന റോഡിന്റെ മെറ്റലിങ്ങ് നടന്നിട്ടും ,ടാറിങ്ങ് ചെയ്യാത്തത് ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണെന്ന് യുവമോര്‍ച്ച ആരോപിച്ചു. ഇതിനെതിരെ പൊതുമരാമത്ത് മന്ത്രി ശക്തമായ നിടപടിയെടുക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച അരൂര്‍ മണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. റോഡ് ടാറിങ് ഉടന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് യുവമോര്‍ച്ച മുന്നറിയിപ്പ് നല്‍കി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സി. മധുസൂദനന്‍, വൈസ് പ്രസിഡന്റ് എന്‍.വി. പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച മണ്ഡലം ഭാരവാഹികളായ എം.ടി. മഹില്‍, എ.എന്‍. നിര്‍മ്മല്‍, സമിന്‍ മഹീന്ദ്രന്‍, ഷിബുമോന്‍, ശരത് പ്രസാദ്, കെ.ആര്‍. ബെന്‍രാജ്, വി.എസ്. അഭിലാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.