മങ്കൊമ്പ്: കുട്ടനാട് താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ, കാര്‍ഷിക സമ്മേളനങ്ങള്‍ നടത്തി. എം.ജി. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ പ്രൊഫ. എം.ആര്. ഉണ്ണി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് പ്രസിഡന്റ് പ്രൊഫ. കെ.പി. നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു.
മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എസ്.ഡി. വേണുകുമാര്‍, കായംകുളം സി.പി.സി.ആര്.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി. അനിതാകുമാരി, മങ്കൊമ്പ് കെ.സി.പി.എം. ആഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ബി. സ്മിത എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ഉച്ചയ്ക്ക് നടന്ന വനിത സമ്മേളനം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മേധാവി ഡോ. പ്രൊഫ. എസ്. ലീനാകുമാരി ഉദ്ഘാടനം ചെയ്തു.
വനിത യൂണിയന് പ്രസിഡന്റ് പ്രസന്ന മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗവേഷണ കേന്ദ്രം മേധാവിക്ക് മാനവസേവ പുരസ്കാരം സമര്‍പ്പിച്ചു. സമ്മേളന വേദിയില്‍ എന്‍.എസ്.എസ്സിന്റെ സ്ഥാപക അംഗങ്ങളുടെയും, കുട്ടനാട് താലൂക്ക് യൂണിയന്റെ പ്രഥമ പ്രസിഡന്റെയും ഛായാ ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന താലൂക്ക് നായര്‍ മഹാസമ്മേളനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: