മെഗാ ഫെസ്റ്റ് ടൂറിസം ഓണാഘോഷം

Saturday 10 September 2016 9:39 pm IST

കല്‍പ്പറ്റ : ജില്ലാ ടൂറിസം പ്രമോഷന്റെ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയം ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 12ന് തുടങ്ങും. സെപ്തംബര്‍ 18 വരെ നടക്കുന്ന വിവിധങ്ങളായ പരിപാടികളില്‍ ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, ഓര്‍ഗനൈസേഷനുകള്‍, കുടംബശ്രീ, ഐ.ടി.ഡി.പി, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ സഹകരിക്കുന്നു. ഓണം മെഗഫെസ്റ്റിവല്‍ എടക്കല്‍ ഹെറിറ്റേജ് ഫെസ്റ്റ്, കര്‍ലാട് ഫെസ്റ്റ്, കുറുവ ഫുഡ് ഫെസ്റ്റ്, പ്രീയദര്‍ശിനി ട്രൈബല്‍ ഫെസ്റ്റ്, കാരാപ്പുഴ വില്ലേജ് ഫെസ്റ്റ്, പൂക്കോട് ഫെസ്റ്റ് എന്നിങ്ങനെയാണ് നടക്കുക. തിങ്കളാഴ്ച വൈകീട്ട് നാലിന് സി.കെ.ശശീന്ദ്രന്‍ എംഎല്‍എ കര്‍ലാട് തടാകക്കരയില്‍ ഓണം മെഗാ ഫെസ്റ്റ് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി അദ്ധ്യക്ഷത വഹിക്കും. ആറിന് ഞെരളത്ത് ഹരിഗോവിന്ദനും സംഘവും സോപാന സംഗീതം അവതരിപ്പിക്കും. 13ന് വൈകിട്ട് ആറിന് ചലച്ചിത്ര പിന്നണി ഗായകന്‍മാര്‍ അണിനിരക്കുന്ന സംഗിത നിശ നടക്കും. കയാക്കിങ്ങ്, റോക്ക് ക്ലൈമ്പിങ്ങ്, നീന്തല്‍ മത്സരം, അമ്പെയ്ത്ത്, ടയര്‍ ഷൂട്ടൗട്ട് എന്നിവയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അരങ്ങേറും. പൂക്കോട് ഫെസ്റ്റില്‍ 13ന് പൂക്കളമത്സരം, 14ന് മാവേലിയും സഞ്ചാരികളും, വിവിധ പ്രാദേശിക മത്സരങ്ങള്‍ 15ന് രാവിലെ 10 ന് സാംസ്‌കാരിക സമ്മേളനം, വടംവലി, ഓണസദ്യ, മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കല്‍ എന്നിവ നടക്കും. പ്രീയദര്‍ശിനി ട്രെബല്‍ ഫെസ്റ്റില്‍ വിവിധ ആദിവാസി കലകള്‍ അവതരിപ്പിക്കും. കുറുവ ഫെസ്റ്റില്‍ 16ന് രാവിലെ മുതല്‍ വിവിധ മത്സരങ്ങള്‍ നടക്കും. സമാപന സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കാരാപ്പുഴ വില്ലേജ് ഫെസ്റ്റില്‍ 12 മുതല്‍ 16 വരെ വിവിധ മത്സരങ്ങള്‍ ഓണഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍ ,യുവജനങ്ങള്‍ക്കായുള്ള മത്സരങ്ങള്‍, 14ന് ഗൃഹോപകരണങ്ങള്‍ കൊണ്ടുള്ള പൂക്കളമത്സരം, 15ന് ഗ്രാമീണ ഗൃഹസന്ദര്‍ശനം, സൗജന്യ തുണിസഞ്ചി വിതരണം എന്നിവ നടക്കും. 15 ന് വയോജനങ്ങള്‍കാകയുള്ള മത്സരങ്ങള്‍ ,അമ്പെയ്ത്ത് മത്സരം എന്നിവ നടക്കും. എടക്കലിലും ഈ ദിവസങ്ങളില്‍ വ്യത്യസ്ഥതതയാര്‍ന്ന പരിപാടികള്‍ നടക്കും. 18ന് വൈകിട്ട് ആറിന് സമാപന സമ്മേളനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.