കൊച്ചി: കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം ദക്ഷിണ കൊറിയ മുന്നില്‍. രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് അവര്‍ നേടിയിട്ടുള്ളത്.
രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി ഉസ്ബക്കിസ്ഥാന് രണ്ടാം സ്ഥാനത്തും രണ്ടു സ്വര്‍ണവും ഒരു വെങ്കലവുമായി ഉത്തര കൊറിയ മൂന്നാം സ്ഥാനത്തുമാണ്. രണ്ടു വെങ്കലം നേടിയ ഇന്ത്യ ഏഴാം സ്ഥാനത്ത്. പെണ്‍കുട്ടികള്‍ക്കായുള്ള 48 കി. ഗ്രാമില്‍ താഴെയുള്ള വിഭാഗത്തില്‍ മാലപ്രഭ ജാദവ്, 57 കി. ഗ്രാമില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ യാമിനി മൗര്യ എന്നിവരാണു ഇന്ത്യക്കായി വെങ്കലമണിഞ്ഞത്.
55 കി. ഗ്രാമില്‍ താഴെ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഇന്ത്യന്‍ താരം ശ്രാവണ്‍ വികാസ് ഷെഡ്ഗെക്ക് മാന്യതക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും. വൈകിട്ട് 4നാണ് ഫൈനല്‍ മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: