ഓണാഘോഷം: തിരുനക്കര മൈതാനിയില്‍ കലാപരിപാടികള്‍ നാളെ മുതല്‍

Saturday 10 September 2016 9:56 pm IST

കോട്ടയം: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും കോട്ടയം നഗരസഭയും സംയുക്തമായി ഓണം വാരാഘോഷം 12മുതല്‍ 16വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. 12ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രധാന വേദിയായ തിരുനക്കര മൈതാനത്ത് ജില്ലയിലെ എംപി, എംഎല്‍എമാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. തുടര്‍ന്ന് ഉണ്ണികൃഷ്ണനും സംഘവും അവതിപ്പിക്കുന്ന മുടിയേറ്റ്, ചലച്ചിത്ര പിന്നണി ഗായകന്‍ ദേവദാസും മറ്റുപ്രമുഖ പിന്നണി ഗായകരും അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടിയും നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി 12 മുതല്‍ 16വരെ തിരുനക്കര മൈതാനത്ത് എല്ലാദിവസും ഉച്ചകഴിഞ്ഞ് 3വരെ ജില്ലയിലെ കലാകാരന്മാര്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ട്. 13ന് വൈകിട്ട് 6.30ന് അര്‍ജ്ജുനനൃത്തം, 7.30ന് നടനരാവ്, തുടര്‍ന്ന് ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ കലാരൂപങ്ങള്‍. 14ന് വൈകിട്ട് 6.30ന് കഥാപ്രസംഗം, 8ന് ഹാസ്യനാടകം കല്ലുവാതതില്‍. 15ന് വൈകിട്ട് 6.30മുതല്‍ ഓണനിലാവ്, ഗായിക ദേവി മേനോന്‍ അവതരിപ്പിക്കുന്ന സംഗീതനിശ, 16ന് രാത്രി 7മുതല്‍ നാടകം മായാദര്‍ശന്‍ എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.