കോട്ടയം: നഗരത്തില്‍ വര്‍ഷങ്ങളായി വഴിയോരക്കച്ചവടം നടത്തി ഉപജീവനം നടത്തുന്ന തൊഴിലാളികളെ ഉള്‍പ്പെടുത്താതെ രാഷ്ട്രീയ യൂണിയനുകളുടെ താല്‍പ്പര്യം അനുസരിച്ച് സര്‍വ്വേലിസ്റ്റ് ഉണ്ടാക്കിയ മുനിസിപ്പല്‍ അധികൃതരുടെ നടപടിയില്‍ കേരളാ വഴിയോര കച്ചവട തൊഴിലാളിസംഘം പ്രതിഷേധിച്ചു. ഈ മേഖലയിലെ എല്ലാ തൊഴിലാളികളെയും അംഗീകരിക്കുന്ന നടപടികള്‍ മുനിസിപ്പല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. ജില്ലാപ്രസിഡന്റ് എ.പി. കൊച്ചുമോന് അദ്ധ്യക്ഷത വഹിച്ചു. കേരളപ്രദേശ് വഴിയോര കച്ചവടതൊഴിലാളി സംഘം സംസ്ഥാന ഫെഡറേഷന് സെക്രട്ടറി മനോജ് മാധവന്, ജില്ലാ ഭാരവാഹികളായ ശെല്വന്, ബിജു. കെ.കെ, പി.എന്‍. മോഹനന് നായര്‍, എം.ആര്. സജി, ജോജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: