ചെങ്ങളം സെന്റ് ആന്റണീസ് പള്ളി കൂദാശയും തീര്‍ത്ഥാടന ദൈവാലയ പ്രഖ്യാപനവും

Saturday 10 September 2016 10:06 pm IST

ചെങ്ങളം(അകലകുന്നം): പുതുതായി നിര്‍മ്മിച്ച ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയുടെ കൂദാശ ബുധനാഴ്ചയും തീര്‍ത്ഥാടന ദൈവാലയ പ്രഖ്യാപനം 28നും നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 12ന് വൈകിട്ട് നാലിന് വിശുദ്ധ കുര്‍ബാന. 5.15ന് തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പും ചെങ്ങളം എകെസിസി നിര്‍മിച്ചു നല്‍കിയ കാരുണ്യഭവനത്തിന്റെ താക്കോല്‍ദാനവും മാര്‍ മാത്യു വട്ടക്കുഴി നിര്‍വഹിക്കും. 13നു രാവിലെ 9.15ന് ദേവാലയ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. മാര്‍ ഡൊമിനിക് കോക്കാട്ട് സഹകാര്‍മികത്വം വഹിക്കും. 12.30ന് വി. അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും തുടര്‍ന്നു നൊവേനയും സ്‌നേഹവിരുന്നും നടക്കും. 14ന് രാവിലെ 7ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവകക്കാരായ വൈദികരും മുന്‍ വികാരിമാരും അസി. വികാരിമാരും കാര്‍മികത്വം വഹിക്കും. 15ന് രാവിലെ 9ന് കുട്ടികളുടെ വിശുദ്ധ കുര്‍ബാന സ്വീകരണം നടക്കും. എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യകാര്‍മികത്വം വഹിക്കും. മരിച്ചവരുടെ ഓര്‍മദിനമായ 16ന് രാവിലെ 6.45ന് നടക്കുന്ന വി. കുര്‍ബാനയ്ക്ക് ഫാ. ജോര്‍ജ് ആലുങ്കല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു സെമിത്തേരി സന്ദര്‍ശനം. 17ന് രാവിലെ 6.30നും 9.30നും വി. കുര്‍ബാന. 25 മുതല്‍ ഒക്ടോബര്‍ നാലു വരെ വി. അന്തോനീസിന്റെ നവനാളും കല്ലിട്ട തിരുനാളും നടക്കും. 25ന് രാവിലെ 7നും 8.30നും വൈകിട്ട് നാലിനും വി. കുര്‍ബാന. സന്ദേശം, നൊവേന. ഫാ. ജസ്റ്റിന്‍ പഴയപറമ്പില്‍ നയിക്കും. 26, 27 തീയതികളില്‍ രാവിലെ 6.30നും വൈകിട്ട് നാലിനും വി. കുര്‍ബാന. സന്ദേശം, നൊവേന ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 28ന് തീര്‍ഥാടന ദൈവാലയ പ്രഖ്യാപനം. രാവിലെ 8.30ന് നടക്കുന്ന വി. കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മികത്വവും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സഹകാര്‍മികത്വവും വഹിക്കും. 29 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ രാവിലെ 8.30നും വൈകിട്ട് 4നും വി. കുര്‍ബാന. ഫാ. പീറ്റര്‍ കിഴക്കയില്‍, ഫാ. സെബാസ്റ്റ്യന്‍ തെയ്ക്കനാത്ത്, ഫാ. കുര്യാക്കോസ് വടക്കേടത്ത് എന്നിവര്‍ കാര്‍മികത്വം വഹിക്കും. രണ്ടാം തീയതി രാവിലെ 5.30നും 7നും 9.30നും വൈകിട്ട് 4.30നും വി.കുര്‍ബാന, സന്ദേശം, നൊവേന. ഡോ. കുര്യന്‍ താമരശേരി. മൂന്നിനു രാവിലെ 6.30 നു നടക്കുന്ന വി. കുര്‍ബാനയ്ക്കു ഫാ. കുര്യന്‍ വാഴയില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു വി. കുര്‍ബാന സന്ദേശം. കല്ലിട്ട തിരുനാള്‍ ദിനമായ നാലാം തീയതി രാവിലെ 10ന് വി. കുര്‍ബാന. ഫാ. ആന്റണി കാച്ചാന്‍കോട്, ജോസഫ് പൗവത്തില്‍ എന്നിവര്‍ സന്ദേശം നല്‍കും. തുടര്‍ന്നു നൊവേന, പ്രദക്ഷിണം. ഇടവക ദിനമായ 23ന് രാവിലെ 5.30ന് വി. കുര്‍ബാന. 9.45ന് സിറോ മലങ്കരക്രമത്തില്‍ നടക്കുന്ന വി കുര്‍ബാനയ്ക്കും സന്ദേശത്തിനും മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാത്തോലിക്കാ ബാവ കാര്‍മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ വികാരി ഫാ. മാത്യു പുതുമന, അസി. വികാരി ഫാ. ജോം പാറയ്ക്കല്‍, കൈക്കാര•ാരായ സി.വി. തോമസ് ചെങ്ങളത്ത്, ജോസഫ് വര്‍ക്കി എടയോടിയില്‍, തോമസ് ആന്റണി തറപ്പേല്‍, നിര്‍മാണക്കമ്മിറ്റി കണ്‍വീനര്‍ ആന്റോ മാത്യു ജീരകത്തില്‍, പബ്ലിസിറ്റി കണ്‍വീനര്‍ തോമസ് മാത്യു, പിആര്‍ഒ ടോമി എടയോടിയില്‍, തോമസ് സെബാസ്റ്റിയന്‍ മണ്ണത്തുപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.