കൊച്ചി: പതിനെട്ടാമത് സംസ്ഥാന യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം തിരുവനന്തപുരത്തിന്. എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മലപ്പുറത്തെ പരാജയപ്പെടുത്തി. വിജയികള്‍ക്കായി കിരണ്‍ദാസ് (5), റോബിന് റിച്ചാര്‍ഡ് (61) എന്നിവര്‍ ലക്ഷ്യം കണ്ടു.
ലൂസേഴ്സ് ഫൈനലില്‍ ഇടുക്കി ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് കോട്ടയത്തെ തോല്‍പ്പിച്ചു. ഇടുക്കിക്ക് വേണ്ടി അഭിരാം, ജിതിന് എന്നിവര്‍ ഹാട്രിക് നേടി. പ്രെയിസ് പി വര്‍ഗീസ് കോട്ടയത്തിന്റെ ആശ്വാസ ഗോള്‍ നേടി. വിജയികള്‍ക്ക് ഹൈബി ഈഡന് എംഎല്‍എ ട്രോഫികള്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: