മാനഭംഗക്കേസില്‍ മുന്‍ മിസ്റ്റര്‍ കേരള അറസ്റ്റില്‍

Saturday 10 September 2016 10:38 pm IST

തൃപ്പൂണിത്തുറ: സ്ത്രീകളെ പ്രണയംനടിച്ച് വിവാഹംകഴിച്ച് ലൈംഗികമായി ചൂഷണംചെയ്ത മുന്‍മിസ്റ്റര്‍ കേരള ആന്റണി റെയ്‌സന്‍ (34) അറസ്റ്റില്‍. ആദ്യവിവാഹം മറച്ചുവെച്ച് ചേര്‍ത്തല സ്വദേശിനിയെ വിവാഹം കഴിച്ച് തൃപ്പൂണിത്തുറയിലെ ഒരു ഫ്‌ളാറ്റില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ താമസിക്കുന്ന യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. തൃപ്പൂണിത്തുറ പേട്ട ജംഗ്ഷനില്‍ അഞ്ചുവര്‍ഷമായി മസില്‍ പവര്‍ ഫിറ്റ്‌നസ് സെന്റര്‍ നടത്തിവരികയാണ്. സെന്ററിന് എതിര്‍വശത്തുള്ള ധനകാര്യസ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു കാണാതായ യുവതി. 2007 ലെ മിസ്റ്റര്‍ ഇന്ത്യ മത്‌സരത്തില്‍ രണ്ടാംസ്ഥാനവും എട്ടുതവണ മിസ്റ്റര്‍ കേരള പട്ടം നേടുകയും കഴിഞ്ഞവര്‍ഷം മിസ്റ്റര്‍ മെട്രോ പട്ടവും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. മൂന്നാമത്തെ യുവതിയെയും കുട്ടിയെയും ദല്‍ഹിയിലേക്കും അവിടെനിന്നും പഞ്ചാബിലേക്കും കൊണ്ടുപോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹില്‍പാലസ് എസ്‌ഐയും സംഘവും അവിടെ എത്തിയപ്പോഴേക്കും പ്രതി സ്ഥലംവിട്ടിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. ചേര്‍ത്തല സ്വദേശിനിയുടെ പരാതിയില്‍ ബലാല്‍സംഗത്തിന് കേസ് എടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.