അഞ്ചല്‍: ഭാരതീയ ജനതാ യുവമോര്‍ച്ച ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടയ്ക്കല്‍ താലൂക്ക് ഹോസ്പിറ്റലില്‍ ഭക്ഷണവിതരണം നടത്തി. മുന്നൂറില്പരം രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും പ്രഭാതക്ഷണവും ഉച്ചഭക്ഷണവുമാണ് വിതരണം ചെയ്തത്.
മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് ലാല്‍ അദ്ധ്യക്ഷത വഹിച്ച പരിപാടി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി.സനില്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് പുത്തയം ബിജു, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി.എസ്.ജിതിന്‍ദേവ്, കൃഷ്ണകുമാര്‍, പഞ്ചായത്ത് സമിതി പ്രസിഡന്റ് രവീന്ദ്രനാഥ്, സെക്രട്ടറി അജിത്ത്, ചിതറ അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ മനോജ്, വിജിത്ത്, ഗിരീഷ്, രോഹിത്, സിനു തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: