വളമംഗലം ഹൈസ്‌കൂള്‍ റോഡ് തകര്‍ന്നു

Sunday 11 September 2016 3:04 pm IST

തുറവൂര്‍: മന്നത്ത് ക്ഷേത്രത്തിന് തെക്ക് ഭാഗത്തേക്കുളള വളമംഗലം ഹൈസ്‌കൂള്‍ റോഡ് തകര്‍ന്നു സഞ്ചാരയോഗ്യമല്ലാതായി. ഈ റോഡിന്റെ ഇരുവശങ്ങളിലേയും ഫുട്പാത്തുകളെല്ലാം ഇടിഞ്ഞുതകര്‍ന്നതുമൂലം സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത ദയനിയ സ്ഥിതിയാണ്. പല കുട്ടികളും റോഡില്‍ സഞ്ചരിച്ചപ്പോള്‍ വീണ് പരിക്കേറ്റിട്ടുണ്ട്. ഹൈസ്‌കൂളിന് പടിഞ്ഞാറെ ഭാഗത്ത് നിന്നും കോളനിയിലേക്ക് പോകുന്ന റോഡും ശോച്യാവസ്ഥയിലാണ്. മഴ പെയ്താല്‍ ജനങ്ങള്‍ക്ക് ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. റോഡിലൂടെ സൈക്കിളില്‍ സഞ്ചരിച്ച പല വിദ്യാര്‍ത്ഥികളും റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പല തവണ നാട്ടുകാര്‍ റോഡ് നന്നാക്കണമെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയൊന്നും സ്വീകരിക്കാത്തതില്‍ ശക്തിയായി പ്രതിഷേധമുണ്ട്. തുറവൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിന്റെ പരിധിയിലുളള മന്നത്ത് ക്ഷേത്രം വളമംഗലം ഹൈസ്‌കൂള്‍ റോഡ് നന്നാക്കാന്‍ അധികൃതര്‍ അമാന്തം വിചാരിച്ചാല്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മടിക്കുകയില്ലെന്നു് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.