സക്ഷമ ജില്ലാ വാര്‍ഷിക സമ്മേളനവും ഓണക്കിറ്റ് വിതരണവും നടന്നു

Sunday 11 September 2016 11:19 pm IST

കണ്ണൂര്‍: സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെ ജില്ലാ വാര്‍ഷിക സമ്മേളനവും ഓണക്കിറ്റ് വിതരണവും നടന്നു. ഗുരുമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സക്ഷമ ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സക്ഷമ സംസ്ഥാന സെക്രട്ടറി വി.വി.പ്രദീപ് കുമാര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി.അനുരാജ് എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ്ബാബു മുഖ്യപ്രഭാഷണവും രക്ഷാബന്ധന്‍ സന്ദേശവും നല്‍കി. ഓണക്കിറ്റ് വിതരണം ഡോ.പ്രമീള ജയറാം നിര്‍വ്വഹിച്ചു. സി.വി.നാരായണന്‍ (മാതൃകാ അന്ധവിദ്യാലയം, ധര്‍മ്മശാല), ജലറാണി ടീച്ചര്‍ (ശാന്തി ദീപം, ചാല), പി.ടി.രാജീവന്‍ (താലൂക്ക് ഉപാധ്യക്ഷന്‍, ബാലഗോകുലം) എന്നിവര്‍ സംസാരിച്ചു. ടി.ഒ.രാജേഷ് നന്ദി പറഞ്ഞു. ഭാരവാഹികളായി കെ.എന്‍.നാരായണന്‍ മാസ്റ്റര്‍, ബാലഗംഗാധരതിലകന്‍, ദേവദാസ് പ്രഭു-രക്ഷാധികാരിമാര്‍, ഡോ.പ്രമീള ജയറാം-പ്രസിഡണ്ട്, കെ.കെ.സനില്‍ വാര്യര്‍-വര്‍ക്കിങ്ങ് പ്രസിഡണ്ട്, ജ്യോതികുമാര്‍ മനേക്കര, സഹദേവന്‍ പത്തായക്കുന്ന്-വൈസ് പ്രസിഡണ്ടുമാര്‍, ടി.ഒ.രാജേഷ് വയക്കര-ജനറല്‍ സെക്രട്ടറി, വിനോദ് തളിപ്പറമ്പ്, രാംപ്രകാശ് മാവിലായി, ഇ.കെ.മനോജ് കുമാര്‍-സെക്രട്ടറിമാര്‍, സി.അനുരാജ് തോട്ടട-സംഘടനാ സെക്രട്ടറി, സജീവന്‍ അഴീക്കല്‍-ട്രഷറര്‍, വിനോദ് പാനുണ്ട, രഞ്ചിത്ത് മനേക്കര, ഒ.കെ.ബാബു പൊയിലൂര്‍, രാഗേഷ് കാക്കയങ്ങാട്, രവീന്ദ്രന്‍ നായാട്ടുപാറ, ഷംനേഷ്-അഞ്ചരക്കണ്ടി എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.