ആലപ്പുഴ: ആളില്ലാത്ത വീട്ടില്‍ നിന്നും പണം കവര്‍ന്ന കേസില്‍ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റില്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ നിര്‍മ്മലി(23)നെയാണു പുന്നപ്ര എസ്ഐ ഇ. ഡി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പത്തിപ്പാലം ചിട്ടിക്കാരന്ചിറ വീട്ടില്‍ ബിനീഷിനെ (25) ഏതാനും ദിവസം മുമ്പ്അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 29നാണ് കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയായ വേണു നിവാസില്‍ ഓമനയുടെ വീട്ടില്‍ കയറി ഇവര്‍ 89,000 രൂപയാണ് കവര്‍ന്നത്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്ഐയെ കൂടാതെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, അഗസ്റ്റിന്, ബിജു, ദേവസ്യ, ബല്നോവ്, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: