ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം അക്രമം

Sunday 11 September 2016 9:24 pm IST

ഗുരുവായൂര്‍: ബിജെപി പ്രവര്‍ത്തന്റെ വീട് കയറി അക്രമിച്ചു. ജനല്‍ച്ചിലുകളും വാതിലും തകര്‍ത്തു .ഇരിങ്ങപ്പുറം കര്‍ണ്ണംക്കോട്ട് ജനാര്‍ദ്ദനന്റെ മകന്‍ സുജിത്തിന്റെ വീടാണ് ഒരു സംഘം ആളുകള്‍ കയറി ആക്രമിച്ചത്. അക്രമത്തിന് പിന്നില്‍ സിപിഎമ്മണെന്ന് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥനാര്‍ത്ഥിയായി മത്സരിച്ചിരുന്നു സുജിത്ത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും ശ്കതമായ നടപടികള്‍ എടുക്കാത്തതാണ് അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നുത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കരുതാന്‍ വയയ്യ മേഖലയില്‍ മുന്‍പും സിപിഎം ഇത്തരത്തിലുളള അക്രമത്തിന് ബോധപൂവ്വം ശ്രമം നടത്തിയിട്ടുണ്ട്. ഗുരുവായൂര്‍ പോലുളള തീര്‍ത്ഥാടന കേന്ദ്ര പരിസരത്ത് ഇത്തരത്തിലുളള അക്രമത്തിന് കോപ്പ് കൂട്ടുന്നത് മുന്‍കൂട്ടി തയ്യറാക്കിയ അജണ്ടയായിരിക്കുമെന്ന് ക്ഷേത്ര വിശ്വാസികളും അപിപ്രായപ്പെടുന്നുണ്ട്. അക്രമികള്‍ക്കെതിരെ പോലീസ് വേണ്ട നടപടികള്‍ എടുക്കണമെന്നും. സിപിഎം അക്രമത്തെ തളളിപ്പറയണമെന്നും ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ആര്‍.അനീഷ്മാസ്റ്റര്‍, ആര്‍എസ്എസ് ഗുരുവായൂര്‍ താലൂക്ക് കാര്യവാഹ് മഹേഷ്, സഹകാര്യവാഹ് സജിന്‍, മണ്ഡലം സെക്രട്ടറി അനില്‍ മഞ്ചറമ്പത്ത്, ന്യൂനപക്ഷമോര്‍ച്ച പ്രസിഡണ്ട് മുഹമ്മദ് യൂനസ് എന്നിവര്‍ സുജിത്തിന്റെ വീട് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.