ആലപ്പുഴ: നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ യുവാവ് പിടിയില്‍. വഴിച്ചേരി മാര്‍ക്കറ്റിന് സമീപം ഗഞ്ചാവ് വില്‍പ്പന നടത്തിയ വഴിച്ചേരി മുറിയില്‍ മനോജ് ഭവനം വീട്ടില്‍ മനോജിനെ (യേശുദാസ്-27)യാണ് ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് മധുസൂദനന്പിളളയുടെ നേത്യത്വത്തിലുളള ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന എട്ടു പൊതികളില്‍ സൂക്ഷിച്ചിരുന്ന ഗഞ്ചാവ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തൂ. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി. റെയ്ഡില്‍ എക്സൈസ് ഉദ്യോഗസ്ഥരായ പ്രിവന്റീവ് ഓഫീസര്‍ എച്ച് നാസ്സര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഡി. ദീപൂ, പി. എ. അനില്‍കുമാര്‍, ബി. എം. ബിയാസ് എന്നിവര്‍ പങ്കെടുത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: