ന്യൂദല്‍ഹി : ഭാരതത്തിലെ ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ സ്ത്രീകള്‍ 24 ശതമാനം മാത്രം. ലോകത്തില്‍ ഫേസ് ബുക്ക് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം.
സമൂഹത്തിന്റെ അപ്രഖ്യാപിത വിലക്കുകളാണ് നവമാധ്യമങ്ങളില്‍ ഭാരത സ്ത്രീകളുടെ പങ്കാളിത്തം ഇത്തരത്തില്‍ കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 125 ദശലക്ഷം ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. സിംഗപ്പൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മെന്‍ലോ പാര്‍ക് കമ്പനി നടത്തിയ സര്‍വ്വേയിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍. ഇതുപ്രകാരം ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ 76 ശതമാനം പുരുഷന്മാരാണ്. 2015ല്‍ നടത്തിയ കണക്കെടുപ്പില്‍ ഭാരതത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 23 ശതമാനം വര്‍ധനവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ യുപിയിലെ ഗോണ്ട ഗ്രാമത്തിലും, ഗുജറാത്ത് മെഹ്സാന ഗ്രാമത്തിലും സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. 2014 മുസാഫര്‍നഗറിലെ ഖാപ് പഞ്ചായത്തിലും ഈ നിയമം തന്നെ കൊണ്ടുവന്നിരുന്നു. 46 ഗ്രാമങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ ഏര്‍പ്പെടുന്നെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മൊബൈല്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: