മണ്ണാര്‍ക്കാട്: എളുമ്പുലാശ്ശേരി ദാക്ഷായണി ബാലാശ്രമത്തില്‍ നടക്കുന്ന ബാലകാരുണ്യം 2016 ഇന്ന് സമാപിക്കും. സമാപനസമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വിഎച്ച്പി അഖിലേന്ത്യാ ജോ.സെക്രട്ടറി പി.എസ്. കാശിവിശ്വനാഥന് അധ്യക്ഷതവഹിക്കും, സംവിധായകന് വിനോദ് മങ്കര ഓണസന്ദേശം നല്‍കും. കുട്ടികള്‍ക്കുള്ള ഓണക്കോടിവിതരണോദ്ഘാടനം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ നിര്‍വ്വഹിക്കും.
വിഎച്ച്പി അഖിലേന്ത്യ സഹസേവാ പ്രമുഖ് പ്രൊഫ. മധുകര്‍ റാവു ദീക്ഷിത് ഉദ്ഘാടനം ചെയ്തു. ബാല-ബാലികാ ആശ്രമങ്ങളില്‍ കഴിയുന്നവര്‍ക്ക് അനാഥരെന്ന് തോന്നിക്കാതെ സ്നേഹവും വാത്സല്യവും പകര്‍ന്ന് സമൂഹത്തിന്റെ മുന്നിലെത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ വിവിധ ഭാഷകളും ആചാരങ്ങളും നിലനില്ക്കുന്നു. ദൈവങ്ങളും പ്രാര്‍ത്ഥനകളും പലരിതിയിലാണെങ്കിലും എത്തിച്ചേരുന്നത് ഒരേ ഭക്തിയിലാണ്. ഭാരതം എന്റെ നാടാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന പ്രതിജ്ഞ നമ്മള് ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ അധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ബാലകാരുണ്യസന്ദേശം നല്കി. സ്വാമി പ്രശാന്താനന്ദ അനുഗ്രഹ ഭാഷണം നടത്തി. വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി. നാരായണന്, കെപിസിസി നിര്‍വാഹക സമിതിയംഗം പി. ഹരിഗോവിന്ദന്, ഐയുഎംഎല്‍ നെതാവ് പി.എ. തങ്ങള്‍, ബിജെപി മധ്യമേഖലാ ജനറല്‍ സെറകട്ടറി പി. വേണുഗോപാല്‍, നഞ്ചന് മൂപ്പന്, ബാലന് പൂതേരി, കെ. മാധവകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഇന്നലെ കുട്ടികളുടെ കലാപരിപാടി, സത്സംഗം, രാത്രി സന്തോഷ് കോലാനി നേതൃത്വം നല്കിയ സംഗീത വിരുന്ന് എന്നിവ യുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: