ജെഎന്‍യു ഇടതിന്

Sunday 11 September 2016 10:29 pm IST

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല യൂണിയന്‍ ഭരണം ഇടത് സഖ്യത്തിന്. കേന്ദ്രപാനലിലെ നാല് സീറ്റുകളും ഇടത് നേടി. എബിവിപി വോട്ട് ശതമാനത്തില്‍ വര്‍ദ്ധനയുണ്ടാക്കി. എസ്എഫ്‌ഐയിലെ ശതരൂപ ചക്രവര്‍ത്തി (ജനറല്‍ സെക്രട്ടറി), അമല്‍ പി.പി. (വൈസ് ചെയര്‍മാന്‍), ഐസയുടെ മോഹിത് കുമാര്‍ പാണ്ഡെ (ചെയര്‍മാന്‍), തബ്രേസ് ഹസന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ജയിച്ചത്. എബിവിപിയെ പരാജയപ്പെടുത്താന്‍ ഐസയും എസ്എഫ്‌ഐയും ഒരുമിക്കുകയായിരുന്നു. മുന്‍ ചെയര്‍മാന്‍ കനയ്യകുമാറിന്റെ എഐഎസ്എഫിന് സീറ്റ് നല്‍കാതെയാണ് എസ്എഫ്‌ഐ തീവ്ര സംഘടനയായ ഐസയുമായി കൈകോര്‍ത്തത്. എഐഎസ്എഫ് മത്സരിച്ചില്ല. രണ്ട് സീറ്റുകളില്‍ എബിവിപി രണ്ടാമതെത്തി. കഴിഞ്ഞ വര്‍ഷം കനയ്യ നേടിയതിനേക്കാള്‍ വോട്ടുകള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എബിവിപി നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.