കുമാരനല്ലൂര്‍: ഗണേശ സേവാസമിതിയുടെ നേതൃത്വത്തില്‍ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നടന്നുവന്ന ഗണേശോത്സവത്തിന്റെ സമാപനം കുറിച്ച് ഇന്നലെ വിഗ്രഹ നിമഞ്ജനം നടന്നു. ക്ഷേത്രാങ്കണത്തില്‍നിന്നും ആരംഭിച്ച ഘോഷയാത്ര തന്ത്രി സൂര്യകാലടി സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. നാഗരാജാക്ഷേത്രം, വലിയാലിന്ചുവട്, കൊച്ചാല്‍, കുമാരനല്ലൂര്‍ കാണിക്കമണ്ഡപം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മീനച്ചിലാറ്റിലെ ആറാട്ടുകടവില്‍ വിഗ്രഹനിമജ്ഞനം നടത്തി. ദേവസ്വം എക്സിക്യൂട്ടീവ് ആഫീസര്‍ വി.എസ്.ശങ്കരന് നമ്പൂതിരി, രേണുകാശശി, വിഎച്ച്പി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.എസ്.ഓമനക്കുട്ടന്, സുധീഷ് പൂരാടത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: