കോട്ടയം: ജനുവരി 1ന് ഹരിദ്വാറിലെ വ്യാസാശ്രമത്തില്‍ പ്രതിഷ്ടിക്കുവാനുള്ള ആഞ്ജനേയ വിഗ്രഹത്തിന് കോട്ടയം താഴത്തങ്ങാടി തിരുമല വെങ്കിടാചലപതി ക്ഷേത്രത്തില്‍ സ്വീകരണം നല്കി. കാഞ്ഞങ്ങാട്ടുനിന്ന്7-ാം തീയതി രാവിലെ ആരംഭിച്ച യാത്ര കൊച്ചിയിലെത്തി വിവിധ ജിഎസ്ബി ആസ്ഥാനങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് കോട്ടയം താഴത്തങ്ങാടിയിലെത്തിച്ചേര്ന്നത്.
തുടര്‍ന്ന് ക്ഷേത്രത്തില്‍ നടന്ന സത്സംഗത്തില്‍ ഗീതാനന്ദവാദ്ധ്യാര് ഗുണാനുകീര്ത്തനങ്ങള് നടത്തി. ജിഎസ്ബി സംസ്ഥാന ജനറല്‍ രാമചന്ദ്രപൈ, ക്യാപ്ടന് ഗോവിന്ദരാജ പൈ, ദക്ഷിണ മേഖലാ ചെയര്മാന് യു സുരേഷ് കുമാര്‍, ദേവസ്വം ഭാരവാഹികളായ ദിനകരന് നായിക്, സച്ചിദാനന്ദ വാദ്ധ്യാര്, സുരേഷ് കുമാര്‍, സര്വ്വോത്തമനായിക്, ഗോപിനാഥറാവുസ ലക്ഷ്മണറാവു, മഹിളാസഭാപ്രതിനിധി രഞ്ജിതാവാദ്ധ്യാര്, യോഗേന്ദ്രറാവു, രജനീകാന്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: