എരുമേലി: പച്ചമുളക് അരച്ച കോളേജ് വിദ്യാര്‍ത്ഥിനികളുടെ കൈകള്‍ക്ക് സാരമായി പൊള്ളലേറ്റു. കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ അഞ്ചോളം വിദ്യാര്‍ത്ഥിനികളുടെ കൈകള്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പുഞ്ചവയല്‍ സെന്റ് മേരീസ് സ്ക്കൂളില്‍ നടക്കുന്ന എന്‍. എസ്. എസ് ക്യാമ്പില്‍ പങ്കെടുക്കുന്ന 120 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായി പച്ചമുളക്ക് അരക്കുന്നതിനിടെയാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. ഇതിനിടെ പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും ,കൈകളിലെ പുകച്ചില്‍ കൂടിയതിനെ തുടര്‍ന്ന് എരുമേലി യിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്തേടുകയും ചെയ്തു .എന്നാല്‍ അശ്രദ്ധമായി ഭക്ഷണം തയ്യാറാക്കിയതാണ് കൈകള്‍ക്ക് പൊള്ളലേല്‍ക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: