പൊന്‍കുന്നം: ബിജെപി ദേശീയ കൗണ്‍സിലിന്റെ പ്രചാരണഭാഗമായി ബിജെപി ചിറക്കടവ് നോര്‍ത്ത് പഞ്ചായത്ത് കമ്മറ്റി പതാകാദിനാചരണം നടത്തി. പൊന്‍കുന്നം ടൗണില്‍ പ്രസിഡന്റ് ജി. ഹരിലാല്‍ പതാക ഉയര്‍ത്തി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദ്, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.ജി. വിനോദ്, എ.ആര്. മോഹനന്, എം.ഒ. അരുണ്‍, എ. ഷിബു, സച്ചിന് രവി എന്നിവര്‍ നേതൃത്വം നല്കി.
കുറവിലങ്ങാട്: പതാകദിനാചരണം കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ബി.ജെ.പി സംസ്ഥാന സമിതിയംഗം യ രാധാകൃഷ്ണ മേനോന് കുറവിലങ്ങാട്ട് നിര്‍വ്വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന് മണ്ഡലം സെക്രട്ടറി സി.എം പവിത്രന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഹരി കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷിജോ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചിറക്കടവ്: ബിജെപി ദേശീയ കൗണ്‍സിലിന്റെ പ്രചാരണഭാഗമായി ബിജെപി ചിറക്കടവ് നോര്‍ത്ത് പഞ്ചായത്ത് കമ്മറ്റി പൊന്‍കുന്നത്ത് നടത്തിയ പതാകാദിനാചരണത്തില് പ്രസിഡന്റ് ജി. ഹരിലാല്‍ പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: