ഹിലരി ഖേദം പ്രകടിപ്പിച്ചു

Sunday 11 September 2016 11:04 pm IST

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ എതിരാളി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍. പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം അവശേഷിക്കേ ട്രംപും ഹിലരിയും തമ്മിലുള്ള വാക്‌പോരും വര്‍ധിച്ചു വരികയാണ്. മോശം ആളുകളാണ് ട്രംപിന് പിന്തുണയ്ക്കുന്നവരില്‍ പകുതിയുമെന്ന പ്രസ്താവന അഭിപ്രായ സര്‍വ്വേകളില്‍ ഹിലരിക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതോടെയാണ് ഖേദപ്രകടനവുമായി രംഗത്തെത്തിയത്. ഇത് ട്വിറ്ററിലും മറ്റു നവമാധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങിയതോടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഇവര്‍ക്കെതിരെയുള്ള പ്രതിഷേധവും ആക്ഷേപഹാസ്യങ്ങളും പ്രചരിക്കാനും തുടങ്ങിയിട്ടുണ്ട്. അതിനിടെ ഹിലരിയുടെ ഈ പ്രസ്താവന അപമാനിക്കുന്നതിനു തുല്യമാണെന്നും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.