നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

Sunday 11 September 2016 11:16 pm IST

ഇരിട്ടി: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കാനയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. കുശാല്‍ നഗര്‍ സ്വദേശികളായ ജോസ്(48), സാലി (45), ഫിലോമിന (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണാടകയിലെ കുശാല്‍ നഗറില്‍ നിന്നും ഏറണാകുളത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്തു നാട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചുപേരടങ്ങിയ കുടുംബം സഞ്ചരിച്ച കെഎ 45 എം 1376 ബൊലേറോ കാറാണ് അപകടത്തില്‍ പെട്ടത്. ഇരിട്ടി മട്ടന്നൂര്‍ റോഡില്‍ പുന്നാട് ടൗണിനു സമീപം ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ ആയിരുന്നു അപകടം. കാനയില്‍ നിറയെ കാടുകള്‍ നിറഞ്ഞു നിന്നിരുന്നതിനാല്‍ കൂടുതല്‍ പരിക്കേല്‍ക്കാതെ യാത്രക്കാര്‍ രക്ഷപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.