കോട്ടയം: മനുഷ്യനില്കൂടി ദൈവം നല്കിയ സ്നേഹമാണ് തന്റെ ജീവിത സമ്പത്തെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത.
മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷഭാഗമായി കോട്ടയം, കൊച്ചി ഭദ്രാസനകളുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന ശതാബ്ദി സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സഭയും ജനങ്ങളും ഇതരസഭകളും തന്ന സ്നേഹത്തെ നന്ദിയോടെ സ്മരിക്കുന്നതായും മെത്രാപ്പോലീത്ത പറഞ്ഞു.
ഡോ. ജോസഫ് മര്‍ത്തോമ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. റവ. മാര്‍ അപ്രേം മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തി. റവ. കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത, റവ. തോമസ് മാര്‍ തിമിത്തിയോസ് മെത്രാപപ്പോലീത്ത, അഡ്വ. എം.പി. ഗോവിന്ദന് നായര്‍, തോമസ് ജേക്കബ്, അലക്സ്.പി. ജോര്‍ജ്ജ്, റവ. എന്‍.എം .ചെറിയാന്, റവ. ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്കോപ്പ, റവ.സാജു ചാക്കോ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: