ഇരിട്ടി (കണ്ണൂര്‍) : മന്ത്രി കെ. കെ. ശൈലജ പങ്കെടുക്കുന്ന, സിപിഎം അനുകൂല സാംസ്കാരിക സംഘടനയുടെ ഓണാഘോഷത്തിന് പോലീസ് മൈക്ക് നിഷേധിച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുവെന്നാണ് കാരണം.
ഇരിട്ടി മുഴക്കുന്നില്‍ തിരുവോണത്തിന് മന്ത്രി ശൈലജയാണ് ഓണാഘോഷ പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി ഇടപെട്ടിട്ടും മൈക്കനുമതി കൊടുത്തിട്ടില്ല.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളിലെ എല്ലാ ഓണാഘോഷ പരിപാടികള്‍ക്കും പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. അപേക്ഷ നല്കുന്ന സമയത്ത് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് മുഴക്കുന്ന് എസ്ഐ പി.എ. ഫിലിപ്പ് പറഞ്ഞു.
മുഴക്കുന്ന് പഞ്ചായത്ത് മാത്രമല്ല നിരവധി സാംസ്കാരിക സംഘടനകളും അനുമതി ആവശ്യപ്പെട്ടിരുന്നു. എല്ലാറ്റിനും ഒരേ കാരണം പറഞ്ഞാണ് മൈക്ക് തടഞ്ഞത്. സംഘര്‍ഷ സാധ്യത ഇല്ലെന്ന് ബോധ്യപ്പെട്ടാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം അനുമതിയുടെ കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: