പരാന്ന ഭോജിക്ക് ഒബാമയുടെ പേര്

Monday 12 September 2016 1:27 am IST

വാഷിങ്ടണ്‍: ആമയുടെ രക്തം കുടിച്ച് ജീവിക്കുന്ന പരാന്ന ഭോജിക്ക് പ്രസിഡന്റ് ഒബാമയുടെ പേര്. 'ബരാക്ക്‌ട്രെമ ഒബാമയ' എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്. കടലാമകളുടെയും കരയാമകളുടെയും ചോരകുടിച്ച് ജീവിക്കുന്ന ഈ പരാന്ന ഭോജിയെ ഇന്ത്യാന സെന്റ് മേരി കോളജിലെ ബയോളജി വിഭാഗമാണ് കണ്ടെത്തിയത്. ഒബാമയുടെ ബന്ധു കൂടിയായ ഇവിടത്തെ പ്രൊഫസര്‍ തോമസ് പ്ലാറ്റ് ആദരസൂചകമായി പ്രസിഡന്റിന്റെ പേരും നല്‍കി. ഇതൊരു അവഹേളനമല്ലെന്നും ഇദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.