കസ്റ്റഡി മരണം:ഡിജിപി റിപ്പോര്‍ട്ട് തേടി

Monday 12 September 2016 2:33 am IST

തിരുവനന്തപുരം: മലപ്പുറം വണ്ടൂര്‍ പോലീസ് സ്റ്റേഷനിലെ കസ്റ്റഡിമരണം സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കസ്റ്റഡിയിലിരുന്ന പ്രതി ലത്തീഫ് തൂങ്ങിമരിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഇതുസംബന്ധിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ കളക്ടറുമായും സംസ്ഥാന പോലീസ് മേധാവി സംസാരിച്ചു. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. ഉത്സവവേളയില്‍ ക്രമസമാധാനപാലനം ജാഗ്രതാപൂര്‍വം നിര്‍വഹിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള അച്ചടക്കലംഘനമോ ഉപേക്ഷയോ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും ഡിജിപി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.