കൊച്ചി: പതിനാലാമത് സംസ്ഥാന അന്തര്‍ജില്ലാ ക്ലബ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം സായിക്ക് ഓവറോള്‍ കിരീടം. 25 സ്വര്‍ണ്ണവും 17 വെള്ളിയും 24 വെങ്കലവുമടക്കം 437 പോയിന്റുമായാണ് സായി കിരീടം നേടിയത്.
16 സ്വര്‍ണ്ണവും 17 വെള്ളിയും 15 വെങ്കലവുമടക്കം 301.5 പോയിന്റുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് അത്ലറ്റിക്സ് അക്കാദമി രണ്ടാം സ്ഥാനം നേടി. 226 പോയിന്റോടെ പാലാ അല്‍ഫോണ്‍സ കോളേജ് മൂന്നാം സ്ഥാനവും 203 പോയിന്റോടെ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് നാലാം സ്ഥാനവും കരസ്ഥമാക്കി.
അവസാന ദിനമായ ഇന്നലെ 18 പുതിയ റെക്കോര്‍ഡുകളാണ് പിറന്നത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി 46 റെക്കോര്‍ഡുകള്‍ പിറന്നു.
പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ പാലക്കാട് മുണ്ടൂര്‍ സ്കൂളിന്റെ യു. ആതിര, അണ്ടര്‍ 16 വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ അപര്‍ണ റോയി, അണ്ടര്‍ 18 പോള്‍വോള്‍ട്ടില്‍ പാലക്കാട് കല്ലാടി സ്്കൂളിന്റെ നിവ്യ ആന്റണിയും വനിതകളുടെ 20000 മീറ്റര്‍ നടത്തത്തില്‍ അല്‍ഫോണ്‍സയുടെ മേരി മര്‍ഗരറ്റ്, ഡിസ്ക്കസില്‍ പാലക്കാട് മേഴ്സി കോളേജിലെ സോഫി എം. ഷാജിയും ആണ്‍കുട്ടികളുടെ അണ്ടര്‍ 16 വിഭാഗം 200 മീറ്ററില്‍ തിരുവനന്തപുരം സായിയുടെ സി. അഭിനവും 5000 മീറ്റര്‍ നടത്തത്തില്‍ കോട്ടയം ഗ്രേസി മെമ്മോറിയല്‍ എച്ച്എസിലെ നിഖില്‍ സുധിലാലും ഹാമര്‍ ത്രോയില്‍ പറളി സ്കൂളിന്റെ എം. ശ്രീനിവാസും അണ്ടര്‍ 18 വിഭാഗം 200 മീറ്ററില്‍ ജിവി രാജയുടെ പി.എസ്. സതീഷും അണ്ടര്‍ 20 400മീറ്റര്‍ ഹര്‍ഡില്‍സില്‍ എസ്ബി ചങ്ങനാശേരിയുടെ അനിലാഷ് ബാലനും 4400 മെഡ്െല റിലേയില്‍ മാര്‍ അത്തനേഷ്യസ് കോളേജും പുരുഷ വിഭാഗം 800 മീറ്ററില്‍ തിരുവനന്തപുരം സായിയുടെ ട്വിങ്കിള്‍ ടോമിയും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സായിയുടെ തന്നെ ബാസ്റ്റിന് ജോസഫും ഇന്നലെ പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ കുറിച്ചു.
ചാമ്പ്യന്മാര്ക്ക് അര്‍ജുന അവാര്‍ഡ് ജേതാവും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവുമായ ജോര്‍ജ് തോമസ് ട്രോഫികള്‍ വിതരണം ചെയ്തു. ഡോ. വിന്നി വര്‍ഗീസ്, കെഎസ്എഎ വൈസ് പ്രസിഡന്റ് ഡോ.ടോണി ഡാനിയേല്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എം. വേലായുധന്‍കുട്ടി, കെഎസ്എഎ സെക്രട്ടറി പ്രൊഫ. പി.ഐ. ബാബു, കെഎസ്എഎ ട്രഷറര്‍ എം. രാമചന്ദ്രന് എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: