ഇന്ത്യന്‍ ടീം ഇന്ന്

Monday 12 September 2016 3:41 am IST

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുംബൈയില്‍ ഇന്ന് നടക്കുന്ന സെലക്ഷന്‍ കമ്മറ്റി യോഗത്തിനുശേഷമായിരിക്കും ടീം പ്രഖ്യാപനം. ടീമില്‍ പ്രമുഖരെല്ലാം ഇടംപിടിക്കുമെന്നാണ് കരുതുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പുറമെ ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, ശിഖര്‍ ധവാന്‍, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ തുടങ്ങിയവര്‍ ടീമിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പ്. മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മ്മയും ടീമിലിടം കണ്ടെത്തുമെന്ന് ഉറപ്പ്. ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ തമ്മിലാകും മൂന്നാം പേസര്‍ക്കായുള്ള മത്സരം. സ്പിന്നര്‍മാരായി അശ്വിനു കൂട്ടായി അമിത് മിശ്രയും രവീന്ദ്ര ജഡേജയും ടീമിലെത്താനാണ് സാധ്യത. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് സെപതംബര്‍ 22ന് കാണ്‍പൂരിലും രണ്ടാം ടെസ്റ്റ് 30ന് കൊല്‍ക്കത്തയിലും മൂന്നാം ടെസ്റ്റ് ഒക്ടോബര്‍ 8ന് ഇന്‍ഡോറിലും ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.