റോം: ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ ജുവന്റസിനും കരുത്തരായ നാപ്പോളിക്കും മികച്ച ജയം. ജുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സാസ്സുലോയെ കീഴടക്കിയപ്പോള്‍ നാപ്പോളി എവേ കളിയില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പലേര്‍മോയെ പരാജയപ്പെടുത്തി.
ജുവന്റസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ഗൊണ്‍സാലോ ഹിഗ്വയിന്റെ ഇരട്ട ഗോളുകളാണ് വിജയം നേടിക്കൊടുത്തത്. 4, 10 മിനിറ്റുകളിലായിരുന്നു ഹിഗ്വയിന് ലക്ഷ്യം കണ്ടത്. 27-ാം മിനിറ്റില്‍ മിറാലെം പാനിക്കും ഗോള്‍ നേടി. സാസ്സുലോയ്ക്കായി 33-ാം മിനിറ്റില്‍ ലൂക്കാ ആന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കി.
പലേര്മോക്കെതിരെ ജോസെ കല്ലെജന്റെ ഇരട്ടഗോളുകളാണ് നാപ്പോളിക്ക് മിന്നുന്ന ജയം നേടിക്കൊടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 47-ാം ഹാംസിക്കിലൂടെ നാപ്പോളി ഗോള്‍ പട്ടിക തുറന്നു. പിന്നീട് 51, 65 മിനിറ്റുകളില്‍ കല്ലെജനും ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: