ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 15ാം വാര്‍ഷികം അമേരിക്ക ആചരിച്ചു. 2001 സപ്തംബര്‍ ഒമ്പതിനായിരുന്നു അല്‍ഖ്വയിദ ഭീകരര്‍ അമേരിക്കയുടെ അഭിമാനസ്തംഭമായ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചു കയറ്റിയത്.
പെന്റഗണില്‍ പ്രസിഡന്റ് ബരാക് ഒബാമ അനുസ്മരണച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ന്യൂയോര്‍ക്കിലെ സപ്തംബര്‍ 11 മെമ്മോറിയല്‍ സ്മാരകത്തില്‍ ‘റെന്‍ഡറിങ് ദി അണ്തിങ്കബ്ള്’ എന്ന പേരില്‍ ചിത്രപ്രദര്‍ശനം നടന്നു. ആക്രമണത്തില്‍ പരിക്കേറ്റ 13 ചിത്രകാരന്മാര് പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: