ശ്രീനഗര്‍: കശ്മീരിലെ പൂഞ്ചില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ ദിവസം നാല് പേരെ വധിച്ചിരുന്നു. ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് ആക്രമണ സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് സുരക്ഷാസേനകള്‍.
ശ്രീനഗര്‍ ഉള്‍പ്പടെ എട്ട് ജില്ലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. പൂഞ്ചില്‍ ഭീകരരുടെ വലിയ രണ്ട് സംഘങ്ങളാണ് നുഴഞ്ഞുകയറിയിരിക്കുന്നത്. ഇവരുമായി ഇന്നലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലാണ് ഇപ്പോഴും തുടരുന്നത്. ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. രണ്ട് ആര്‍മി ജവാന്മാര്ക്കും ഗുരുതരമായി പരിക്കേറ്റു.
പണിതുകൊണ്ടിരുന്ന മിനി സെക്രട്ടേറിയറ്റിനു സമീപം ഇന്നലെ രാവിലെ ഏഴരയോടെയാണ് മൂന്നു ഭീകരര്‍ രണ്ടു സ്ഥലങ്ങളില്‍നിന്നു സൈനികത്താവളത്തിനുനേരെ വെടിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: