കൊല്ലം: സര്‍വീസ് നിയമങ്ങള്‍ കാറ്റില്‍ പറത്തി സ്ഥലംമാറ്റി പീഡിപ്പിച്ചതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ അടിയന്തരമായി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.എന്‍. രമേശ് ആവശ്യപ്പെട്ടു. മസ്ദൂര്‍ ഭവന് ഹാളില്‍ നടന്ന ജില്ലാ സമിതിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലകാലങ്ങളില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ യോഗ്യത അടിസ്ഥാനത്തില്‍ മാത്രം സര്‍വ്വീസില്‍ പ്രവേശിക്കുന്ന ജീവനക്കാരെ വൈരാഗ്യ ബുദ്ധിയോടെ സ്ഥലംമാറ്റി അതിലൂടെ സംഘടനാ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്ന അത്യന്തം പ്രാകൃതരീതിയാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിയമ വിധേയമല്ലാതെ സ്ഥലം മാറ്റുന്നതും അത് മരണകാരണമാകുന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ജില്ലാ സമിതിയോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് എ.ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണപിള്ള, എസ്.സുജിത്ത്, എസ്.സുരേഷ്കുമാര്‍, എ.പി.അനൂപ്, സുധേഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: