ചാരുംമൂട് (ആലപ്പുഴ): പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ അമ്മ താമരക്കുളം വേടരപ്ലാവ് നല്ലവീട്ടില്‍ പതേതനായ പി. ഗോപാലകുറുപ്പിന്റെ ഭാര്യ എല്‍.പങ്കജാക്ഷിയമ്മ(89) അന്തരിച്ചു. സംസ്കാരം നടത്തി. താമരക്കുളം വേടരപ്ലാവിലുള്ള കുടുംബവീട്ടിലായിരുന്നു താമസം. കഴിഞ്ഞ 31 മുതല്‍ പരുമലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം.
മറ്റു മക്കള്‍: ജി. മധുസൂദനന് നായര്‍ (ചാരുംമൂട് എസ്ബിറ്റി ബ്രാഞ്ച് റിട്ട.ചീഫ്മാനേജര്‍), പി.തുളസിയമ്മ (റിട്ട. അദ്ധ്യാപിക), പരേതരായ ജി.വിജയന് നായര്‍, ഭുവനേശ്വരന്‍.
മരുമക്കള്‍: ഡോ. ജൂബിലി നവപ്രഭ (വൈസ് പ്രിന്‍സിപ്പല്‍ എസ്ഡി കോളേജ് ആലപ്പുഴ), ഡി. ലതാലക്ഷ്മി (റിട്ട. എസ്ബിറ്റി ഉദ്യോഗസ്ഥ വഴുതക്കാട്), എം.രവീന്ദ്രന് നായര്‍ (റിട്ട. അദ്ധ്യാപകന് വര്‍ക്കല), പരേതയായ എസ്. രുഗ്മിണിയമ്മ.
സംസ്ഥാന മന്ത്രിമാരായ പി. തിലോത്തമന്, ഡോ. തോമസ് ഐസക് വി.എസ്. സുനില്‍ കുമാര്‍, കെ.രാജു, ജെ. മേഴ്സിക്കുട്ടിയമ്മ, മാത്യു.റ്റി. തോമസ്, എംപി, എംഎല്‍എമാര്‍, വിവിധ രാഷട്രീയ കക്ഷി നേതാക്കള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: