കോഴിക്കോട്: കാശ്യപാശ്രമം ഏര്‍പ്പെടുത്തിയ കര്‍മശ്രേഷ്ഠ പുരസ്കാരം കെ.വി.ആര് ഗ്രൂപ്പ് കമ്പനികളുടെ ചെയര്മാന് കെ.പി. നായര്‍ക്ക് സമ്മാനിച്ചു. പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം മന്ത്രി എ.കെ. ശശീന്ദ്രന് കെ.പി. നായര്‍ക്ക് സമ്മാനിച്ചു. ബിസിനസ് മേഖലയിലെ വിജയത്തിന് മാനുഷികമുഖം നല്‍കിയതുകൊണ്ടുകൂടിയാണ് പുരസ്കാരത്തിന് കെ.പി നായരെ തിരഞ്ഞെടുത്തതെന്ന് അനുഗ്രഹഭാഷണത്തില്‍ ആചാര്യ എം.ആര്. രാജേഷ് പറഞ്ഞു. ചടങ്ങില്‍ ആചാര്യ എം. ആര്. രാജേഷ് മന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സി.എ. മോഹനന് അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അനുമോദഭാഷണം നടത്തി. മലബാര്‍ ഡവലപ്മെന്റ് കൗണ്‍സി ല്‍ പ്രസിഡന്റ് ഷെവ. സി.ഇ. ചാക്കുണ്ണി, മോഹിത് സാബു, ടി.പി. ടൈല്‍സ് ഡയറക്ടര്‍ അന്‍സര്‍ ഉവൈസ് എന്നിവര്‍ ആശംസ നേര്‍ന്നു. കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടര്‍ വിവേക് ഡി. ഷേണായ് സ്വാഗതവും ജനറല്‍ സെക്രട്ടറി സുരേഷ് സി. വൈദിക് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: