കൊടിയുയര്‍ന്നു; ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് ഇനി 12 ദിവസം

Monday 12 September 2016 2:40 pm IST

കുന്ദമംഗലത്ത് ബിജെപി ജില്ലാപ്രസിഡന്റ്
ടി.പി. ജയചന്ദ്രന്‍ പതാക ഉയര്‍ത്തുന്നു

കോഴിക്കോട്: ഈ മാസം 23 മുതല്‍ 25 വരെ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ കൊടിയുയര്‍ന്നു. ജില്ലയിലെ വിവിധ ബൂത്തുകളില്‍ വന്‍ ആവേശത്തോടെയാണ് പതാക ദിനാചരണം നടന്നത്. സ്വാഗതസംഘം കേന്ദ്രകാര്യാലയത്തിന് മുമ്പില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പതാക ഉയര്‍ത്താനെത്തിയത് പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി. ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ കുന്ദമംഗലത്ത് പതാക ഉയര്‍ത്തി. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ പതാകദിനാചരണത്തില്‍ പങ്കെടുത്തു. കൗണ്‍സിലിന് മുന്നോടിയായുള്ള മഹാസമ്പര്‍ക്കം ഇന്നലെ സമാപിച്ചു.
കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലം തല പതാകാദിനാചരണം ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍ കുന്ദമംഗലത്ത് നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.സി. വല്‍സരാജ്, എം.സുരേഷ്, പി. സിദ്ധാര്‍ത്ഥന്‍, ഒ. സുഭദ്രന്‍,സി.കെ. ചന്ദ്രന്‍, ശ്രീജ ബാലചന്ദ്രന്‍, പി.പി. വിനോദ്, കെ. മനോജ് കുമാര്‍, മനോജ് കാമ്പ്രം, പ്രവീണ്‍ പടനിലം എന്നിവര്‍ പങ്കെടുത്തു.
പേരാമ്പ്ര നിയോജകമണ്ഡലത്തിന്റെ 82 കേന്ദ്രങ്ങളിലായി ഇന്നലെ രാവിലെ പതാക ഉയര്‍ത്തി. ബൂത്ത് കേന്ദ്രങ്ങളില്‍ നടന്ന പതാക ഉയര്‍ത്തല്‍ പരിപാടിയില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു.
പേരാമ്പ്ര ടൗണില്‍ ബിജെപി സംസ്ഥാനസമിതിയംഗം എം. മോഹനന്‍മാസ്റ്റര്‍ പതാക ഉയര്‍ത്തി. ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം സമിതി പ്രസിഡന്റ് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറിമാരായ എം. ബാലചന്ദ്രന്‍, വി.സി. ബിനീഷ് മാസ്റ്റര്‍, സംസ്ഥാന കൗണ്‍സിലര്‍ കെ.സി. രാഘവന്‍, മണ്ഡലം വൈസ്പ്രസിഡന്റ് കെ. വത്സരാജ് യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് അനൂപ് മാസ്റ്റര്‍, മഹിളാമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് ജയസുധ, ഒബിസി മോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് കെ.എം. ബാലകൃഷ്ണന്‍, ബിജെപി പേരാമ്പ്ര പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.കെ. സുനോജന്‍, ജനറല്‍സെക്രട്ടറി സി.കെ. ഷാജു, പി.സി. സുരേന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.
നൊച്ചാട് പഞ്ചായത്ത് 144-ാം നമ്പര്‍ ബൂത്തില്‍ വെള്ളിയൂരില്‍ ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം സമിതി പ്രസിഡന്റ് എന്‍. ഹരിദാസ് പതാക ഉയര്‍ത്തി. പി.രാമചന്ദ്രന്‍, പി. അഭിജിത്ത്, അഭിമന്യു. മോഹന്‍ദാസ്, ചന്ദ്രു മുംബൈ എന്നിവര്‍പങ്കെടുത്തു.
ബിജെപി ദേശിയ കൗണ്‍സില്‍ സമ്മേളനത്തോട നുബന്ധിച്ച് കായണ്ണ പഞ്ചായത്തില്‍ എട്ട് സ്ഥലങ്ങളില്‍ പതാക ദിനം ആചരിച്ചു. കായണ്ണ അങ്ങാടിയില്‍ ബിജെപി ജില്ലാ സമിതി അംഗം ജയപ്രകാശ് കായണ്ണ പാടിക്കുന്നില്‍ സാജന്‍ കരികണ്ടന്‍പാറ എ.കെ. സജീവന്‍, കൊള്ളോര്‍കണ്ടി എന്‍. ചോയി, മണി കുലുക്കി താഴ ശിവരാമന്‍, മാട്ടനോട് പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ബാലന്‍, സി. പ്രകാശന്‍, സുനിഷ്പുതുക്കുടി, നിധിന്‍രാജ് തുടങ്ങിയവര്‍ പതാക ഉയര്‍ത്തി.
വെളളിയൂര്‍ അങ്ങാടിയില്‍ നൊച്ചാട് പഞ്ചായത്ത് സെക്രട്ടറികെ.സുരേന്ദ്രന്‍ പതാക ഉയര്‍ത്തി പേരാമ്പ്രസംഗം തീയേറ്റര്‍ ജങ്ഷനില്‍ കെ.എം. ഗണേശന്‍ പതാക ഉയര്‍ത്തി.
വടകര: വില്യാപ്പള്ളി പഞ്ചായത്തില്‍ നടന്ന പതാക ദിനാചരണം ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് ഹേമലത ഉദ്ഘാടനം ചെയ്തു. അരീക്കല്‍ രാജന്‍, കെ.എം. അശോകന്‍, പ്രിബേഷ് പൊന്നക്കാരി, എം.കെ. സത്യന്‍, കെ.എം. അജിത്ത് എന്നിവര്‍ സംസാരിച്ചു.
ബിജെപി കുറ്റിയാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാങ്ങിന്‍ കൈയ്യില്‍ പതാകദിനം ആചരിച്ചു. പതാക ദിനത്തിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. വി.പി. ശ്രീപത്മനാഭന്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പി.പി. മുരളി അധ്യക്ഷത വഹിച്ചു. രജീഷ് എം.കെ, ദിലീപന്‍ ഒ.പി, പി. ഗോപാലന്‍ മാസ്റ്റര്‍, സതീശന്‍ കെ.യം എന്നിവര്‍ സംസാരിച്ചു.
ബേപ്പൂര്‍: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം പതാക ദിനംബേപ്പൂര്‍ മണ്ഡലം രാമനാട്ടുകര മുന്‍സിപ്പല്‍ സമിതി പരിപാടിയില്‍ ജില്ലാ സെക്രട്ടറി സി.അമര്‍നാഥ് പതാക ഉയര്‍ത്തി, ചടങ്ങില്‍ ഏരിയ പ്രസിഡന്റ് മോഹനന്‍ മാസ്റ്റര്‍, രഞ്ജിത്ത് വൈലാശേരി, ഹരിദാസന്‍, സുദേഷ്, എന്നിവര്‍ പങ്കെടുത്തു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പതാക ദിനം നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം വി.കെ. ജയന്‍ പതാക ഉയര്‍ത്തി. അഡ്വ. വി.സത്യന്‍, മുകുന്ദന്‍ കുറുവങ്ങാട്, കെ. മാധവന്‍, മനോജ് എന്നിവര്‍ പ്രസംഗിച്ചു.
പെരുമണ്ണ: പുത്തൂര്‍ മഠത്തില്‍ പതാകദിനം ജില്ലാ ഉപാധ്യക്ഷന്‍ പൊക്കിനാരി ഹരിദാസ് പതാക ഉയര്‍ത്തി. ദിനേഷ് മക്കാട്ട്, കെ.പി. ശ്രീനിവാസന്‍, എം. ഗിരീഷ് എംഎം രമേശന്‍ എന്നിവര്‍ സംസാരിച്ചു.
ചെറുവണ്ണൂര്‍: ബിജെപി 53-ാം ബൂത്ത് പതാക ദിനം ആചരിച്ചു.ചടങ്ങില്‍ വ്യവസായ സെല്‍ പ്രസിഡന്റ് കെ.പി. വേലായുധന്‍ പതാക ഉയര്‍ത്തി. സുരാജ്, എം.പ്രദീപ്, ഇ.ജയരാജ് എന്നിവര്‍ സംസാരിച്ചു
വടകര: ബിജെപി വടകര മണ്ഡലം പതാകദിനം ആചരിച്ചു. വടകര പുതിയബസ്റ്റാന്റ് പരിസരത്ത് മണ്ഡലം വൈസ് പ്രസിഡണ്ട് അടിയേരി രവീന്ദ്രന്‍ പതാകയുയര്‍ത്തി. കടത്തനാട് ബാലകൃഷ്ണന്‍, നിധിന്‍ അറക്കിലാട് എന്നിവര്‍ സംസാരിച്ചു.
താമരശ്ശേരി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ബൂത്തു കേന്ദ്രങ്ങളിലും പതാകദിനമായി ആചരിച്ചു. ബിജെപി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ഇരുപത് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി. താമരശ്ശേരി ടൗണില്‍ മണ്ഡലം പ്രസിഡണ്ട് ഷാന്‍ കട്ടിപ്പാറ പതാക ഉയര്‍ത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.പി.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ് തേവളളി, കെ.പ്രഭാകരന്‍ നമ്പ്യാര്‍, വത്സന്‍ മേടോത്ത്, സി.കെ.സന്തോഷ്, ബവീഷ് എ.കെ, പ്രഭീഷ് ഒ.കെ, ബി. ജീഷ്, രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം ഉദ്ഘാടനം മുക്കത്ത് ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കി നാരി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സി.ടി. ജയപ്രകാശ്, ബാലകൃഷ്ണന്‍ വെണ്ണക്കോട്, മോഹനന്‍ കോഴഞ്ചേരി ,എം.ടി. സുധീര്‍, സി.കെ.വിജയന്‍ വേലുക്കുട്ടി, നിജു മണാശേരി എന്നിവര്‍ സംബന്ധിച്ചു. തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പതാകദിനചരണംപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രവീന്ദ്രന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ബിനു അടുക്കാട്ടില്‍, പ്രജീഷ്, ദിനീഷ്, ബാബു ചേറ്റൂര്‍, നിഖില്‍ എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട്: യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട്, ബിജെപി സൗത്ത് മണ്ഡലം പ്രസിഡന്റ് ശിവദാസന്‍, പ്രശോഭ് കോട്ടൂളി, രാഗേഷ് വിജയ്, കൃഷ്ണന്‍, രാഹുല്‍ തിരുവണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.