അമ്പലപ്പുഴ: ബിഎംഎസ് അംഗങ്ങളായ സെക്യൂരിറ്റി ജീവനക്കാര്‍ കാന്‍സര്‍ രോഗികള്‍ക്ക് ഓണക്കോടി നല്കി മാതൃകയായി. കഴിഞ്ഞദിവസം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡിന് സമീപമായിരുന്നു പരിപാടി. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള മുഴുവന്‍ രോഗികള്‍ക്കും സെക്യൂരിറ്റി എംപ്ലോയീസ് സംഘ് ഓണക്കോടി വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം ഷാജി പഴൂപ്പാറയില് ഉദ്ഘാടനം ചെയ്തു. എംസിഎച്ച് സര്ജന് സൂപ്പര്‍വൈസര്‍, സേവാഭാരതി പ്രവര്‍ത്തകര്‍, ബിഎംഎസ് മേഖലാ സെക്രട്ടറി മോനിച്ചന്, എന്‍ജിഒ സംഘ് സംസ്ഥാന സമിതിയംഗം കെ. മധു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രസിഡന്റ് എസ്. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. സന്തോഷ് സ്വാഗതവും ഷാജിമോന്‍ നന്ദിയും പറഞ്ഞു. തിരുവോണ നാളിലെ സേവാഭാരതിയുടെ ഓണസദ്യയിലേക്ക് ശ്രീകുമാര്‍ കരുമാടിയുടെ നേതൃത്വത്തില്‍ സാധനങ്ങള്‍ സംഭാവന നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: