ആലപ്പുഴ: ഉത്രാടം തിരുനാള്‍ നീരേറ്റുപുറം പമ്പാ ജലമേള ഇന്ന് നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ജലഘോഷയാത്ര പ്രൊഫ. റിച്ചാഡ് ഹെ എംപി ഉദ്ഘാടനം ചെയ്യും. മൂന്നിന് ജലമേളയുടെ ഉദ്ഘാടനം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് നിര്‍വ്വഹിക്കും. തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മണിക്കുട്ടന് നമ്പൂതിരിയുടെ മകള്‍ ഉണ്ണിമായ, മന്ത്രി മാത്യു ടി. തോമസ് എന്നിവര്‍ പങ്കെടുക്കും. ഒന്‍പത് ചുണ്ടന്‍വള്ളങ്ങള്‍ അണിനിരക്കും. ആറ് എ ഗ്രേഡ് വെപ്പുവള്ളങ്ങളും നാല് എ ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളും രണ്ട് എ ഗ്രേഡ് ചുരുളന്‍ വള്ളങ്ങളും ആറ് ബിഗ്രേഡ് ഇരുട്ടുകുത്തിയും മൂന്ന് എ ഗ്രേഡ് വെപ്പുവള്ളങ്ങളും ഉള്‍പ്പെടെ മുപ്പതിലധികം വള്ളങ്ങള്‍ മാറ്റുരയ്ക്കും. നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബ്ബാണ് സംഘാടകരെന്ന് ജയിംസ് ചുങ്കത്തില്‍, പി. രാജശേഖരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: