തിരുവോണനാളില്‍ നിരാഹാര സമരം നടത്തും

Monday 12 September 2016 7:28 pm IST

ആലപ്പുഴ: തൊഴില്‍സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി ആധാരമെഴുത്തുകാര്‍ എല്ലാജില്ലാകേന്ദ്രങ്ങളിലും തിരുവോണനാളില്‍ നിരാഹാരസമരം നടത്തും. ആലപ്പുഴ ജില്ലാ രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നടക്കുന്ന സമരം നഗരസഭാ അദ്ധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ജനങ്ങളെ ആധാരമെഴുത്തുകാരുടെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാനെന്ന വ്യാജേന റിയല്‍ എസ്റ്റേറ്റ്, ഭൂമാഫിയ സംഘങ്ങളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യാഗസ്ഥരുടെ ഉത്തരവുകള്‍ക്ക് മന്ത്രി അടക്കമുള്ളവര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ആധാരമെഴുത്തുകാരുടെ സമര സമിതി ചെയര്‍മാന്‍ പി.ടി. ജോണ്‍ പെരുമ്പള്ളി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സംസ്ഥാമൊട്ടാകെ 30,000 പേരാണ് ആധാരമെഴുത്തുമായി ബന്ധപ്പെട്ട് കുടുംബം പുലര്‍ത്തുന്നത്. സര്‍ക്കാര്‍ നയം ആധാരമെഴുത്തു തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സാംസണ്‍ വര്‍ഗീസ്, കെ.ആര്‍. ഷാനവാസ്, എം.പി. മധുസൂദനന്‍, ആര്‍. ബേബി, പി.എസ്. സോമന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.