കാലില്‍ കെട്ടി കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Monday 12 September 2016 9:14 pm IST

കമ്പംമെട്ട്: കാലില്‍ ചാക്ക് ഉപയോഗിച്ച് കെട്ടി കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് എക്‌സൈസ് പിടിയില്‍. കമ്പംമെട്ട് വടക്കുംപ്പെട്ടി സ്വദേശി സുരേഷ് (28) ആണ് പിടിയിലായത്. ചെക്ക്‌പോസ്റ്റില്‍ നിന്നും ഇന്നലെ രാവിലെ 6.30 ഓടെയാണ് പ്രതി പിടിയിലാവുന്നത്. തമിഴ്‌നാട് ബസില്‍ വന്നിറിങ്ങിയ ശേഷം നടന്ന് ചെക്ക്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കാലില്‍ കെട്ടിയ നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ഒരു കാലില്‍ ഒരുകിലോ കഞ്ചാവ് എന്ന കണക്കില്‍ രണ്ട് കിലോ കഞ്ചാവാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങിയ കഞ്ചാവ് ചങ്ങനാശേരിയിലേക്ക് കടത്തുകയാണെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. അവിടെ കഞ്ചാവ് വാങ്ങുന്നതിന് ആളെത്തുമെന്നുമാണ് തനിക്ക് ലഭിച്ച വിവരം എന്നും പ്രതി പറയുന്നു. ഇതിന് മുമ്പും ഇത്തരത്തില്‍ നിരവധി തവണ കഞ്ചാവ് കടത്തിയതായാണ് വിവരം. കമ്പംമെട്ട് എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ സജികുമാര്‍, ഉദ്യോഗസ്ഥരയ സതീഷ്‌കുമാര്‍, അനില്‍ കുമാര്‍, റിനേഷ്, ജോഫിന്‍, കുര്യന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. കട്ടപ്പന എക്‌സൈസ് റേഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.