കാഞ്ഞാര്‍: കാഞ്ഞാര്‍ വെള്ളിയാമറ്റം കവലയില്‍ ജീപ്പിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്തു. ഇന്നലെ വൈകിട്ട് 6 മണിക്കാണ് അപകടം. മൂലമറ്റം ഭാഗത്തേക്ക് വന്ന കാര്‍ വെളളിയാമറ്റം റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് അശ്രദ്ധമായി കയറിയ ജീപ്പില്‍ ഇടിക്കുകയായിരുന്നു. ഈ ജംഗ്ഷനിലെ അപകട സാധ്യത ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്. വെള്ളിയാമറ്റം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ അശ്രദ്ധമായിട്ടാണ് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നത്. ഇതാണ് പലപ്പോഴും അപകടം ഉണ്ടാക്കുന്നത്. കാര്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: