പാക്കിസ്ഥാനില്‍ സ്ഫോടനം; അഞ്ച് മരണം

Tuesday 13 March 2012 11:57 am IST

ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ കുരാം മേഖലയില്‍ വാനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. 19 പേര്‍ക്കു പരുക്കേറ്റു ഇവരില്‍ ഒമ്പതു സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടും. വാഹനത്തില്‍ 25ഓളം പേര്‍ ഉണ്ടായിരുന്നു. പെഷവാറില്‍ നിന്നു പരച്ചിനാറിലേക്കും പോകും വഴിയായിരുന്നു സ്ഫോടനം. റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ചാണു സ്ഫോടനം നടത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.